25 April 2024 Thursday

സംരംഭകരെ പ്രോത്സാഹിപ്പിക്കുവാൻ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു

ckmnews

സംരംഭകരെ പ്രോത്സാഹിപ്പിക്കുവാൻ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു


എടപ്പാൾ: പൊന്നാനി താലൂക്ക് വ്യവസായ വികസന ഓഫീസും

എടപ്പാൾ ഗ്രാമ പഞ്ചായത്തും സംയുക്തമായി സംരംഭകരെ പ്രോത്സാഹിപ്പിക്കുവാൻ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. എടപ്പാൾ ജിഎംയുപി സ്കൂളിൽ വെച്ച് നടന്ന ശിൽപ്പശാല 

എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സി.വി.സുബൈദ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് വ്യവസായ കേന്ദ്രം റിസോഴ്സ് പേഴ്സൺ തുഷാര സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ക്ഷമാറഫീഖ്, ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എ.ദിനേശ്, ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ

ഷീന എംപി,ആഷിഫ്പൂക്കര ത്തറ,വി.പി.വിദ്യാധരൻ,എംകെഎം ഗഫൂർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു.പൊന്നാനി താലൂക്ക് വ്യവസായ വികസന ഓഫീസർ

ലോറൻസ് മാത്യു ക്ലാസെടുത്തു.ഗ്രീഷ്മ.എംകെ നന്ദി രേഖപ്പെടുത്തി.