29 March 2024 Friday

ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ckmnews

ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു


ചങ്ങരംകുളം:ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളുടെ പോലീസ് സ്റ്റേഷൻ സന്ദർശനം ശ്രദ്ധേയമായി.വട്ടംകുളം കനിവ്

ബഡ്സ് സ്കൂളിലെ പത്തോളം വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരുമാണ് അപ്രതീക്ഷിതമായി പോലീസ് സ്റ്റേഷനിലെത്തിയത്.ചങ്ങരംകുളം  സി ഐ  ബഷീർ ചിറക്കലും സംഘവും മധുരം നൽകി വിദ്യാർഥികൾ സ്വീകരിച്ചു.തുടർന്ന് ഉദ്യോഗസ്ഥർ  സ്റ്റേഷൻ പ്രവർത്തനം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.കെ ജി എഫിലെ തോക്ക് ഉണ്ടോ എന്ന വിദ്യാർഥിയുടെ ചോദ്യത്തിന് മുന്നിൽ

ചിരിച്ചു കൊണ്ടാണ്

വിദ്യാർഥികൾക്ക് മുന്നിൽ സി ഐ സ്റ്റേഷനിലെ  തോക്കുകൾ പരിചയപ്പെടുത്തിയത്.തുടർന്ന് ലാത്തിയും  സെല്ലും  കണ്ടു മടങ്ങും നേരം വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം സി ഐ ബഷീർ ചിറക്കൽ ഒരു ഗാനവും ആലപിച്ചു.പോലീസുകാരുടെ നേതൃത്വത്തിൽ ലഡു വിതരണം നടത്തി ഒപ്പം വിശേഷങ്ങളും പങ്ക് വെച്ചാണ് വിദ്യാർഥികളെ യാത്രയാക്കിയത്.അധ്യാപകരായ ഗിരിജ കെ,ഷീല എ, പിടിഎ പ്രസിഡണ്ട് റജീന,എന്നിവരും മറ്റു ജീവനക്കാരും വിദ്യാർഥികളെ അനുഗമിച്ച് എത്തിയിരുന്നു.