25 April 2024 Thursday

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പൊന്നാനിയില്‍ നിരീക്ഷണം ശക്തം ട്രോണ്‍ ക്യാമറയില്‍ കുടുങ്ങിയത് മത്സ്യ മാംസ വില്‍പനയും അനധികൃത മണല്‍കടത്തും

ckmnews



പൊന്നാനി:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊന്നാനിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ശക്തമാക്കി പോലീസ്.ട്രോണ്‍ ക്യാമറയില്‍ കുടുങ്ങിയത് മത്സ്യ മാംസ വില്‍പനയും അനധികൃത മണല്‍കടത്തും.പൊന്നാനി, ബിയ്യം കായലിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന മണൽത്തോണിയാണ് ഡ്രോൺ ക്യാമറ വഴി നിരീക്ഷിച്ച്‌ പോലീസ് പിടികൂടിയത്.രഹസ്യമായ മത്സ്യവിൽപ്പനയും, മാംസവിൽപ്പനയും ഡ്രോൺ ഉപയോഗിച്ച് പോലീസ് കണ്ടെത്തി.പുഴയോരം കേന്ദ്രീകരിച്ചുള്ള ഡ്രോൺ ക്യാമറ നിരീക്ഷണത്തിലാണ് മണൽത്തോണി ബിയ്യം കായലിൽവെച്ച് കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലെയിലിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.പൊന്നാനി മീൻതെരുവ് പ്രദേശത്ത് രഹസ്യമായി വിൽപ്പന നടത്തുകയായിരുന്ന 50 കിലോ മത്സ്യവും 100 കിലോ മാംസവും പിടിച്ചെടുത്തു. ട്രിപ്പിൾ ലോക്ഡൗൺ നിലവിലുള്ളതിനാൽ പൊന്നാനി നഗരസഭയിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ചിട്ടുണ്ട്.മത്സ്യവിൽപ്പന നടത്തിയതിനു മൂന്നാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.