Idukki
മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു ; രണ്ട് മരണം

മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ആന്ധ്ര സ്വദേശികളായ രണ്ട് പേർ മരിച്ചു. എട്ട് മാസം പ്രായമായ കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.
ഗ്യാപ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരാളെ രക്ഷപെടുത്തി. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു.