29 March 2024 Friday

ഗുജറാത്തിൽ ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞ് അപകടം; നാല് കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടു

ckmnews

രാജ്‌കോട്ട്:  ​ഗുജറാത്തിലെ മോർബി ജില്ലയിൽ ഉപ്പ് പാക്കേജിങ് ഫാക്ടറിയിലെ കൂറ്റൻ മതിൽ ഇടിഞ്ഞുവീണ് 12 പേർ കൊല്ലപ്പെ‌ട്ടു. ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ സാ​ഗർ സാൾട്ട് കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. ജോലിയിൽ ഏർപ്പെട്ടിരുന്ന 30 തൊഴിലാളികളുടെ മേൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 


മതിലിന്റെ ഒരുഭാ​ഗത്ത് സൂക്ഷിച്ച സിമന്റ് ബാ​​ഗുകളുടെ ഭാരം മൂലമാണ് മതിൽ തകർന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് കുടുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെത്തിച്ചത്. സാഗർ സാൾട്ടിന്റെ ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.  12 അടി ഉയരവും 60-70 അടി നീളവുമുള്ള മതിലാണ് തകർന്നത്.