25 April 2024 Thursday

തൃശൂരിലെ ഹോട്ടലിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

ckmnews

തൃശൂർ: തൃശൂർ നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഗിരിദാസ് (39), തൃശൂർ കല്ലൂർ സ്വദേശി രസ്മ (31) എന്നിവരാണ് മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയാണ് രസ്മ. യുവാവ് അവിവാഹിതനാണ്. രണ്ടു ദിവസം മുമ്പാണ് ഇവർ റൂമെടുത്തത്.


ഇന്ന് റൂം തുറക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കട്ടിലിൽ മരിച്ച നിലയിലും യുവാവിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി റൂം സീല് ചെയ്തു.