29 March 2024 Friday

മഴക്കെടുതി:കൃഷി നാശം വിലയിരുത്താൻ കൃഷി വകുപ്പ് ഉദ്ധ്യോഗസ്ഥർ എത്തി

ckmnews

മഴക്കെടുതി:കൃഷി നാശം വിലയിരുത്താൻ കൃഷി വകുപ്പ് ഉദ്ധ്യോഗസ്ഥർ എത്തി


എടപ്പാൾ: മഴക്കെടുതിയിൽ 

ഗ്രാമ പഞ്ചായത്തിലെ മുല്ലമാട്, മാണൂർ കായൽ, മടയിൽ കോൾ എന്നിവിടങ്ങളിലായി ഇരുപതോളം ഏക്കർ നെൽകൃഷിയാണ് കൊയ്തെടുക്കാൻ കഴിയാതെ വെള്ളത്തിൽ കിടക്കുന്നത്. ഈ പ്രദേശങ്ങൾ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. കൃഷി നാശം തിട്ടപ്പെടുത്തുന്നതിനും,കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും പ്രശ്നബാധിത പ്രദേശങ്ങൾ പൊന്നാനി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെയും എടപ്പാൾ കൃഷി ഓഫീസറുടേയും നേതൃത്വത്തിൽ സന്ദർശിച്ചത്.കർഷകർ വിള ഇൻഷുറൻസ് ചെയ്തതു കൊണ്ട് വിള ഇൻഷുറൻസ് , പ്രകൃതിക്ഷോഭ ധനസഹായം എന്നിവ അനുവദിക്കുമെന്ന് കൃഷി ഉദ്യോഗസ്ഥർ അറിയിച്ചു.

കൃഷി അസി.ഡയറക്ടർ സി. മിനി, കൃഷി ഓഫീസർ വിനയൻ.എം.വി. കൃഷി അസി. അഭിലാഷ്. സി.പി. പാടശേഖര സമിതി പ്രതിനിധികളായ മുബിൻ, ലത്തീഫ്.ഇ ,സ്വാമിനാഥൻ.പി. ജയദേവൻ.കെ.പി. വിജയൻ.എം പി. തുടങ്ങിയവർ പങ്കെടുത്തു.