25 April 2024 Thursday

ഭോജൻ മാസ്റ്റർ സ്മരണി ക പിൻ വെളിച്ചം:പ്രകാശനം നടത്തി

ckmnews

ഭോജൻ മാസ്റ്റർ സ്മരണി ക പിൻ വെളിച്ചം:പ്രകാശനം നടത്തി


ചങ്ങരംകുളം:എരമംഗലം സർഗ്ഗവേദി വായനശാല പ്രസിദ്ധീകരിക്കുന്ന കെഎം ഭോജൻ മാസ്ററർ സ്മരണിക - പിൻ വെളിച്ചം പ്രകാശന ചടങ്ങ് എരമംഗലം കിളിയിൽ പ്ലാസയിൽ നടന്നു. പ്രസിദ്ധ നോവലിസ്റ്റ് ടിഡി രാമകൃഷ്ണൻ ഭോജൻ മാസ്റ്ററുടെ മകൾ ഭാരതി ടീച്ചർക്ക് സ്മരണിക നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.ആലംകോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.ജനാധിപത്യവാദികളായ മുഴുവൻ പേരും ഒന്നിച്ച്  അസഹിഷ്ണുതയുടെ ശക്തികൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ഭോജൻ മാഷിനെ പോലെയുള്ളവരുടെ സ്മരണ ഊർജ്ജമാകുമെന്ന് ലീലാ കൃഷ്ണൻ പറഞ്ഞു.ഷൗക്കത്ത് അലിഖാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര ,ബ്ലോക്ക് മെമ്പർമാരായ പി.പി അജയൻ , റംഷാദ് എന്നിവരും ഏകെ മുഹമ്മദുണ്ണി ,കെ നാരായണൻ, ഷാജി കാളിയത്തേൽ, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വി പ്രകാശ്, ഭുവനേഷ് കുമാർ തുടങ്ങിയവരും ആശംസ അർപ്പിച്ച് സംസാരിച്ചു. എം രാജൻ സ്വാഗതവും ഗഫൂർ എടി നന്ദിയും പറഞ്ഞു.