19 April 2024 Friday

വരിക്കാശ്ശേരി മനയില്‍ ആന പാപ്പാനെ കൊന്നു

ckmnews

പാലക്കാട്: ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു. പേരൂർ സ്വദേശി വിനോദ് ആണ് മരിച്ചത്. വരിക്കാശ്ശേരി മനയിലാണ് സംഭവം. രാവിലെ ഏഴരയോടെ മനിശ്ശേരിയിലെ സ്വകാര്യ വളപ്പിലായിരുന്നു ദാരുണ സംഭവം. മുത്തംകുന്നം പത്മനാഭൻ എന്നയാനയാണ് പാപ്പാനെ കൊന്നത്.ചികിത്സയിലുള്ള ആനയാണ് വിനോദിനെ ആക്രമിച്ചത്. മരുന്ന് കൊടുക്കുന്നതിനിടെ മുത്തംകുന്നം പത്മനാഭൻ കൊമ്പ് കൊണ്ട് വിനോദിനെ അടിച്ച് തെറിപ്പിക്കുകയായിരുന്നു. മൃതദേഹം കണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.