20 April 2024 Saturday

ഓണ്‍ലൈന്‍ പഠനത്തിന് ടിവിയും മാസ്കും വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:ഓൺലൈൻ പഠനത്തിന്ന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായ്

 ടി.വി ചലഞ്ചിന്റെ ഭാഗമായ് വിദ്യാർത്ഥിക്ക് ടെലിവിഷൻ കൈമാറി.പള്ളിക്കരയിലെ ഓൺലൈൻ ക്ലാസ്സിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കാണ് ഡിവൈഎഫ്ഐ,എസ്എഫ്ഐ പള്ളിക്കര യൂണിറ്റുകൾ സംയുക്തമായി ടിവി വിതരണം ചെയ്തത്.മാസ്ക് വിതരണം ടി സത്യൻ ഉൽഘടനം ചെയ്തു.വാർഡ് മെമ്പർ ദിവ്യ ഉണ്ണികൃഷ്ണൻ, മണി, നിയാസ്, ഹസ്സൻ, ഡിവൈഎഫ്ഐ നേതാക്കളായ  രഞ്ജിത്ത്, ഷെരീഫ്, ആബിദ് ,എസ്എഫ്ഐ നേതാക്കളായ  ആരിഫ്, റിഷാൽ എന്നിവർ 

വിതരണ ചടങ്ങിൽ പങ്കെടുത്തു.