20 April 2024 Saturday

എസ്എഫ്.ഐ ആലംകോട് ലോക്കൽ കമ്മിറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു

ckmnews

എസ്എഫ്.ഐ ആലംകോട് ലോക്കൽ കമ്മിറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു


ചങ്ങരംകുളം:മെയ് 23 മുതൽ 27വരെ പെരിന്തൽമണ്ണയിൽ വെച്ച് നടക്കുന്ന എസ്. എഫ്. ഐ 34-ാംസംസ്ഥാനസമ്മേളനത്തിന്റെ പ്രചാരണാർത്ഥം എസ്എഫ്ഐ ആലംകോട് ലോക്കൽ കമ്മിറ്റി നടത്തിയ ഷൂട്ട് ഔട്ട് മത്സരം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി ഷഹീർ ഉദ്ഘാടനം ചെയ്തു.മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഡിവൈഎഫ്.ഐ അട്ടേക്കുന്ന് യൂണിറ്റിന് ഡിവൈഐഐ ബ്ലോക്ക് കമ്മിറ്റി അംഗം ബിജീഷ് സമ്മാനം നൽകി.റണ്ണേഴ്സ് ട്രോഫി  കരസ്ഥമാക്കിയ നന്മ കൊഴിക്കരയുടെ ട്രോഫി ഡിവൈഎഫ്ഐ മുൻബ്ലോക്ക് കമ്മിറ്റി അംഗം ധനീഷും സമ്മാനിച്ചു.സ്വാഗതസംഘം ചെയർമാൻ അമീർ,എസ്. എഫ്. ഐ ആലംകോട് ലോക്കൽ സെക്രട്ടറി റിഫാസ്, പ്രസിഡന്റ്‌ അൻഷാദ്  എന്നിവർ മത്സരത്തിന്റെ സംഘാടകരായി.