16 April 2024 Tuesday

ആലംകോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പ് പോളിങ് 82.05 ശതമാനം കനത്ത മഴക്കിടയിലും റെക്കോർഡ് പോളിങ്:വോട്ടെണ്ണൽ നാളെ

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പ് 

പോളിങ് 82.05 ശതമാനം


കനത്ത മഴക്കിടയിലും റെക്കോർഡ് പോളിങ്:വോട്ടെണ്ണൽ നാളെ


ചങ്ങരംകുളം:നിർത്താതെ പെയ്യുന്ന മഴക്കിടെ ആലംകോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലേക്ക് നടന്ന  ഉപതിരഞ്ഞെടുപ്പ് റെക്കോർഡ് പോളിങ് .82.5 വോട്ടിങ് ശതമാനത്തോടെ വൈകിയിട്ട് ആറ് മണിക്ക് വോട്ടെടുപ്പ്  അവസാനിച്ചു.രണ്ട് ബൂത്തുകളിലായി 1214 വോട്ടർമാരാണ് വാർഡിൽ ഉള്ളത്.ഇതിൽ 1002 പേർ വോട്ട് രേഖപ്പെടുത്തി.563 വോട്ടുള്ള ഒന്നാമത്തെ ബൂത്തിൽ 475 പേരും  651വോട്ടുള്ള രണ്ടാമത്തെ ബൂത്തിൽ

527 പേരും വോട്ടുകൾ രേഖപ്പെടുത്തി.ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനം ഒരുക്കി നടന്ന തെരെഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.ബാലറ്റുകൾ പോലീസ് സുരക്ഷയിൽ ചങ്ങരംകുളം സബ്ട്രഷറി ഓഫീസിൽ സൂക്ഷിക്കും.

ബുധനാഴ്ച കാലത്ത് 10 മണിക്ക് ആലംകോട് ഗ്രാമപഞ്ചായത്ത് ഹാളിൽ വോട്ടെണ്ണൽ നടക്കും.പത്തരയോടെ ഫലം പുറത്ത് വരും.ആവേശം നിറഞ്ഞ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്.