25 April 2024 Thursday

ചങ്ങരംകുളം ബസ്റ്റാന്റിൽ പോലീസിന്റെ കഞ്ചാവ് വേട്ട ഒന്നര കിലോ കഞ്ചാവുമായി ചങ്ങരംകുളം സ്വദേശിയായ യുവാവ് പിടിയിൽ

ckmnews

ചങ്ങരംകുളം ബസ്റ്റാന്റിൽ പോലീസിന്റെ കഞ്ചാവ് വേട്ട


ഒന്നര കിലോ കഞ്ചാവുമായി ചങ്ങരംകുളം സ്വദേശിയായ  യുവാവ് പിടിയിൽ


ചങ്ങരംകുളം:വിൽപനക്കെത്തിച്ച ഒന്നരകിലോ കഞ്ചാവുമായി ചങ്ങരംകുളം സ്വദേശിയായ യുവാവ് പോലീസിന്റെ പിടിയിലായി.ചങ്ങരംകുളം മാട്ടം സ്വദേശി   വാഴക്കാട്ടിൽ ഷറഫുദ്ധീൻ ആണ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്.ചൊവ്വാഴ്ച  വൈകിയിട്ട് 3 മണിയോടെ ടൗണിലെ ബസ്റ്റാന്റിൽ ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്ത് വെച്ചാണ് ചങ്ങരംകുളം പോലീസ് യുവാവിനെ പിടികൂടിയത്.പ്രദേശത്ത്  വിതരണത്തിനായി എത്തിച്ചതാണ് പിടികൂടിയ കഞ്ചാവെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു.സിഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ്ഐ രാജേന്ദ്രന്റെ നേതൃത്വത്തിൽ പ്രൊബോഷണൽ എസ്ഐ അജേഷ്,സിപിഒമാരായ ഷിജു,ഉദയകുമാർ,ജെറോം,സുരേഷ്,സനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജറാക്കും