18 April 2024 Thursday

പെൺകരുത്തിന്റെ 25 വർഷങ്ങൾ; കുടുംബശ്രീ രൂപീകൃതമായിട്ട് കാൽ നൂറ്റാണ്ട്

ckmnews

കുടുംബശ്രീ രൂപീകൃതമായിട്ട് ഇന്നേക്ക് 25 വർഷം. ദാരിദ്രനിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയിൽ ഇന്ന് നാൽപ്പത്തി അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ഈ 25 വർഷത്തിനിടെ കുടുംബശ്രീയുടെ കരുത്തുറ്റ സ്ത്രീകൾ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. സ്ത്രീകളുടെ കൂട്ടായ്മയായതുകൊണ്ട് തന്നെ രണ്ടാം തരമായി പലപ്പോഴും സമൂഹം വിലയിരുത്തുന്ന കുടുംബശ്രീ 7 കോടി രൂപയാണ് പ്രളയകാലത്ത് കേരളക്കരയുട പുനരുജ്ജീവനത്തിനായി നൽകിയതെന്ന് മലയാളികൾ മറക്കരുത്. വെറും 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഊണ് വിളമ്പി മനുഷ്യന്റെ വിശപ്പകറ്റാൻ കുടുംബശ്രീ അടുക്കളയ്ക്ക് മാത്രമേ സാധിക്കൂ