19 April 2024 Friday

ലിന്‍സിമോളുടെ ചികിത്സക്ക് ടീംസ് ഓഫ് മനക്കല്‍കുന്ന് സ്വരൂപിച്ച സഹായം കൈമാറി

ckmnews



ചങ്ങരംകുളം:ഇരു വൃക്കകളും തകരാറായി കോഴിക്കോട് ഇക്‌റഹ് ഹോസ്‌പിറ്റലിൽ ഓപ്പറേഷന് തയ്യാറായികൊണ്ടിരിക്കുന്ന വളയംകുളം സ്വദേശിനി ലിൻസി മോൾ ചികത്സ സഹായ നിധിയിലേക്ക് ടീംമ്സ് ഓഫ് മനക്കൽ കുന്ന് സ്വരൂപിച്ച തുക 38200/= രൂപ ടിം അംഗങ്ങളായ സുരേഷ്, മോഹനൻ, ബാബു, സുമേഷ്, കുട്ടൻ, ഉണ്ണിമോൻ, സുധീഷ് എന്നിവർ ചേർന്ന് കൈമാറി.കമ്മിറ്റിക്ക് വേണ്ടി പി പി. യൂസഫലി ഏറ്റുവാങ്ങി ചടങ്ങിൽ ഗോവിന്ദരാജൻ മാസ്റ്റർ മമ്മു കോക്കൂർ തുടങ്ങിയവർ പങ്കെടുത്തു