25 April 2024 Thursday

കാലടിയിൽ ശുചീകരണ യജ്ഞം തുടങ്ങി

ckmnews

കാലടിയിൽ ശുചീകരണ യജ്ഞം തുടങ്ങി


എടപ്പാൾ: "ആരോഗ്യ ജാഗ്രത" മഴക്കാലരോഗ ശുചീകരണ പരിപാടി കാലടി ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ് ലം കെ തിരുത്തി ഉദ്‌ഘാടനം ചെയതു. ആരോഗ്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ എന്‍. കെ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ജി ജിന്‍സി, വികസന സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ കെ. കെ ആനന്ദന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റംസീന ഷാനുബ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഇ. കെ ദിലീഷ്, പ്രകാശന്‍ കാലടി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സുരേഷ് പനക്കല്‍, ബഷീര്‍ തുറയാറ്റില്‍, വി. സി സെലീന, എം. രജിത, എ. ലെനിന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. സി മണിലാൽ, സതീഷ് അയ്യാപ്പില്‍, പഞ്ചായത്ത് സെക്രട്ടറി പി. എം ഷാജി, സിഡിഎസ് പ്രസിഡന് എം. പി രമണി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ നൗഫല്‍ സി തണ്ടിലം എന്നിവർ സംസാരിച്ചു. തുടര്‍ന്ന് എല്ലാ വാര്‍ഡുകളിലും ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്തും. ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും ആരോഗ്യ ശുചിത്വ ബോധവത്കരണ ലഘുലേഖ വിതരണം ചെയ്യും. പഞ്ചായത്തിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശുചിത്വ പരിശോധന നടത്തും.