20 April 2024 Saturday

വിദ്യാർത്ഥികളെ ലഹരിക്ക് അടിമപ്പെടാത്തവരായി മാറ്റണം:, തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ

ckmnews

വിദ്യാർത്ഥികളെ ലഹരിക്ക് അടിമപ്പെടാത്തവരായി മാറ്റണം:, തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ


ചങ്ങരംകുളം:ന്യുജനറേഷൻ കാലം വന്നതോടെ എല്ലാത്തിലും മാറ്റങ്ങൾ സംഭവിച്ചു. സ്കൂൾ വിദ്യാർത്ഥികളിലടക്കം ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നുണ്ട്. നമ്മുടെ കുട്ടികളിലെ ലഹരിയുടെ ഉപയോഗം ഇല്ലാതാക്കാൻ ഓരോ രക്ഷിതാക്കളും ശ്രദ്ദിക്കേണ്ടതുണ്ടെന്ന് കുന്നംകുളം മലബാർ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ പറഞ്ഞു. കുട്ടികളുടെ കൂടെ ഓരോ ദിവസവും അഞ്ചു മിനിറ്റ് സമയമെങ്കിലും ഓരോ രക്ഷിതാക്കൾ അവരോടു മനസ്സ് തുറന്നു സംസാരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നന്നംമുക്ക് മാർത്തൊമ്മ സിറിയൻ യു പി സ്കൂളിന്റെ 82മത് വാർഷികവും യാത്രയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ അധ്യക്ഷത വഹിച്ചു. ലാലികുട്ടി മുഖ്യ പ്രഭാഷണം നടത്തി. എൽ എസ് എസ്, യു എസ് എസ്, ബെസ്റ്റ് ഔട്ട് ഗോയിങ് വിദ്യാർത്ഥിക്ക് ഉള്ള ഉപഹാരങ്ങൾ വാർഡ്‌ മെമ്പർ റഹീസ അനീസ് വിതരണം ചെയ്തു. സ്കൂൾ അധ്യാപിക സജി സി ജെ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകനായിരുന്ന ബാബു മാഷിന് പി ടി എ വൈസ് പ്രസിഡന്റ് റസാഖ് സി വി ഉപഹാരം നൽകി. പി ടി എ കമ്മിറ്റിയുടെ ഉപഹാരം സുരേന്ദ്രൻ, സൽമ സിദ്ധിക്ക് എന്നിവരും നൽകി. പഞ്ചായത്ത് മെമ്പർ റഷീന റസാഖ്, ഗായത്രി, എന്നിവർ ആശംസകൾ നേർന്നു സംസാരിരിച്ചു. ലിജു ജോർജ്ജ് സ്വാഗതവും, മനോജ്‌ ഉമ്മൻ നന്ദിയും പറഞ്ഞു. നീണ്ട വർഷക്കാലത്തെ സ്കൂളിലെ സേവനത്തിന് ശേഷം പടിയിറങ്ങുന്ന അധ്യാപകന് നാട്ടുകാരും, അധ്യാപകരും വിദ്യാർത്ഥികളും സ്നേഹത്തിൽ ചാലിച്ച യാത്രപ്പാണ് ഒരുക്കിയത്.