20 April 2024 Saturday

അമ്പത് രൂപ മുടക്കൂ, ഒരു കോടി നേടൂ'; ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റുമായി കേരളാ ലോട്ടറി

ckmnews

തിരുവനന്തപുരം: ഞായറാഴ്ച ലോട്ടറി വീണ്ടും പുനഃരാരംഭിച്ച് കേരള ഭാ​ഗ്യക്കുറി വകുപ്പ്. ‘ഫിഫ്‌റ്റി–ഫിഫ്‌റ്റി എന്നാണ് ടിക്കറ്റിന്റെ പേര്. ഒരു കോടിരൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. ടിക്കറ്റിന്റെ പ്രകാശനം ധനമന്ത്രി  കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. ലോട്ടറി ജേതാക്കൾക്ക് ഫിനാൻസ് മാനേജ്മെന്റ് കോഴ്സ് പരിശീലനം നൽകുന്നത് ആലോചിക്കുമെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. 


ഈ മാസം 29നാണ് ആദ്യ നറുക്കെടുപ്പ്‌ നടക്കുക. 50 രൂപയാണ് ടിക്കറ്റ് വില. 10 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ ‌രണ്ടാം സമ്മാനം. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ്‌ വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ടിക്കറ്റുകൾ വിൽപന പുരോ​ഗതി അനുസരിച്ച് ഘട്ടംഘട്ടമായി കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കുന്നതായിരിക്കും.