25 April 2024 Thursday

ലെസൻ ലെൻസ് സ്കൂൾ ആദ്യ ബാച്ചിൽ ഉന്നത വിജയം

ckmnews



നിലവിൽ വളയംകുളത്തും ഈ വർഷം മുതൽ കോലിക്കരയിൽ പ്രവർത്തിക്കാൻ പോകുന്ന ലെസൻ ലെൻസ് ഗ്ലോബൽ കാമ്പസിൻ്റെ ഈ വർഷത്തെ  പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ ഉന്നത വിജയം നേടി. സയൻസ്, കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയവരിൽ 91 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. സയൻസ് വിഭാഗത്തിൽ സൈക്കോളജി ഉള്ള മലബാറിലെ  ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണ് ലെസൻ ലെൻസ് . വിജയിച്ച വിദ്യാർത്ഥികളെ അദ് വ ചാരിറ്റബ്ൾ ട്രസ്റ്റ് ഭാരവാഹികൾ അഭിനന്ദിച്ചു.