29 March 2024 Friday

പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു

ckmnews


ചങ്ങരംകുളം:പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം അണ്ടലാടി മനക്കൽ 

പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം മേൽശാന്തി തിരുവല്ല കുന്നത്ത് മന കൃഷ്ണൻ നമ്പൂതിരിയുടേയും നേതൃത്വത്തിൽ ആഘോഷിച്ചു.ഉദയാസ്തമന പൂജയും തുടർന്ന് അന്നദാനവും നടന്നു.അന്നദാനത്തിൽ പങ്കുകൊണ്ട് പന്താവൂർ പള്ളിക്കമ്മറ്റിയുടേയും മദ്രസ്സക്കമ്മറ്റിയുടേയും ഭാരവാഹികൾ പങ്കെടുത്തത് മത സൗഹാർദ്ധ  സന്ദേശത്തിൻ്റെ ഭാഗമായി.പന്താവൂർ പള്ളി ഖത്തീബ് മുഹമ്മദലി ബാഖഫി അത്തിപ്പറ്റ, പള്ളിക്കമ്മറ്റി പ്രസിഡൻ്റ് എൻ.വി.മുഹമ്മദ് കുട്ടി സെക്രട്ടറി അബ്ദുറഹിമാൻ വാഫി, വൈസ് പ്രസിഡൻ്റ് ഉണ്ണി ഹാജി ,ജോയൻ്റ് സെക്രട്ടറി സിദ്ധീഖ്.കെ, വി ,ട്രഷറർ അബ്ദുള്ള ടി.വി. യും കെ.ബി. കുഞ്ഞിമാൻ, സി.പി.ഹംസ, കെ.വി.മുഹമ്മദ്,കെ.വി.ജമാൽ, കുഞ്ഞിപ്പ പന്താവൂർ,എൻ.വി.അബ്ദു റഹിമാൻ,സി.പി.മുസ്തഫ,ചേലാക്കൽ ബാവ,കെ.വി.അഷറഫ്,സി.പി.അബ്ദു, മൊയ്തീൻ കുട്ടി, എം.നൗഷാദ്, എം.സിദ്ധി, കെ.വി.ഷാജി പന്താവൂർ, നിയാസ് സി.പി., മുജീബ് എം.പി.,ഇസ്മായിൽ പാറക്കൽ, സി.പി.നൗഷാദ്, കുറ്റിയിൽ അബ്ദുള്ളക്കുട്ടി, മൊയ്തുണ്ണി എന്ന മാനുപ്പ തുടങ്ങിയവരും ക്ഷേത്ര മൈതാനിയിലുള്ള അന്നദാന പന്തലിൽ എത്തി ഭക്ഷണം കഴിച്ചതിന് ശേഷമാണ് പോയത്.പള്ളിക്കമ്മറ്റി ഭാരവാഹികളേയും മദ്രസക്കമ്മറ്റി ഭാരവാഹികളേയും  ക്ഷേത്രക്കമ്മറ്റി ഭാരവാഹികളായ പ്രസിഡൻ്റ് അടാട്ട് വാസുദേവനും സെക്രട്ടറി കെ.പി.രാധാകൃഷ്ണനും, ദീപക്, ബാബു, രാജൻ അടാട്ട്, ഗംഗാധരൻ കോച്ചാന്ത്ര, മധു സുധൻ പൂഴികുന്നത്ത്,കണ്ണൻ പന്താവൂർ, ടി.ടി ശ്രീനിവാസൻ,എം.പി.മുരളീധരൻ,ഗോപ പാറോൽ, എ.ടി. ചന്ദ്രൻ, എൻ.കെ.ബാബു, സി.പി.വാസു, മനോജ് എലിയപ്ര, കോച്ചാന്ത്ര ദാമോദരൻ,എം.മോഹനൻ, അനിൽ, എ.പി.ശ്രീനി, എം.പി.ബിനീഷ്,എം.പി.സുധി തുടങ്ങിയവർ സ്വീകരിച്ചു.