28 March 2024 Thursday

ഉപതിരഞ്ഞെടുപ്പ്:എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം കെടി ജലീൽ ഉദ്ഘാടനം ചെയ്തു

ckmnews

ഉപതിരഞ്ഞെടുപ്പ്:എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം കെടി ജലീൽ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിലെ ഉദിനുപറമ്പ് വാർഡിൽ 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി ജയന്തിയെ വിജയിപ്പിക്കുന്നതിനായി ഉദിനുപറമ്പിൽ നടത്തിയ പൊതുയോഗം കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.ആലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ഷെഹീർ അധ്യക്ഷനായി. സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, ജില്ലാ പഞ്ചായത്തംഗം ആരിഫ നാസർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം രാമദാസ്, പി വിജയൻ, എൻ വി ഉണ്ണി,എൽഡിഎഫ് സ്ഥാനാർഥി കെ സി ജയന്തി, കെ മൊയ്തു, മാനു, പ്രബീഷ്, സിപിഐ എം ഉദിനുപറമ്പ് ബ്രാഞ്ച് സെക്രട്ടറി ടി പി ഗിരീഷ് എന്നിവർ സംസാരിച്ചു