25 April 2024 Thursday

കർഷകരുടെ ആവശ്യങ്ങൾക്ക് സർക്കാർ പരിഗണിക്കുന്നില്ല:തോട് നവീകരണ പ്രവർത്തനങ്ങളുമായ് കർഷകർ

ckmnews

കർഷകരുടെ ആവശ്യങ്ങൾക്ക് സർക്കാർ പരിഗണിക്കുന്നില്ല:തോട് നവീകരണ പ്രവർത്തനങ്ങളുമായ് കർഷകർ


പെരുമ്പിലാവ്:വിരിപ്പു കൃഷിക്ക് ഒരുങ്ങുന്ന കർഷകർ വെള്ളക്കെട്ട് ഒഴിവാക്കാൻ തോട് താഴ്ത്തുന്നു.കൃഷിവകുപ്പിന്റെ അനുമതിയോടെ മണ്ണുമാന്തി യന്ത്രം എത്തിച്ച്  പണി ആരംഭിച്ചു. കടവല്ലൂർ പാടശേഖരത്തിൽ വെളിയം ചീർപ്പ് മുതൽ ഹൈവേ വരെയാണു തോട് നവീകരണം നടത്തുന്നത്.കണ്ടങ്ങളിൽ നിന്നും വെള്ളം ഒഴുക്കി കളയാൻ 16 കോൺക്രീറ്റ് പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. 60,000 രൂപയാണു ചെലവ്.

3 മാസം മുൻപു മുണ്ടകൻ കൃഷിക്കു വെള്ളം കണ്ടെത്താനും 200 മീറ്റർ തോട് ആഴം കൂട്ടിയിരുന്നു. കർഷകർ ചേർന്നു പിരിവെടുത്താണ് ഇതിനുള്ള പണം കണ്ടെത്തുന്നത്.സംഭരണ ശേഷിയും ഒഴുക്കും കുറഞ്ഞ തോടുകളാണു കടവല്ലൂരിലെ നെല്ല് കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നം. മണ്ണും ചെളിയും നിറഞ്ഞ് ആഴം കുറഞ്ഞ തോടുകൾ വേനൽക്കാലം തുടങ്ങുമ്പോഴേക്കും വറ്റി വരളും.ഇതേത്തുടർന്നുണ്ടാകുന്ന വരൾച്ച ഒട്ടേറെ തവണ കൃഷിനാശത്തിനു കാരണമായിട്ടുണ്ട്.മഴവെള്ളം ഒഴുകി പോകാത്തതിനാൽ ഉണ്ടാകുന്ന വെള്ളക്കെട്ടാണു വർഷക്കാലത്ത് കൃഷിനാശത്തിനു കാരണമാകുന്നത്.പദ്ധതികളുടെ പേരിൽ ഒട്ടേറെ പണം സർക്കാർ ചെലവഴിക്കുന്നുണ്ടെങ്കിലും കൃഷിക്കു പ്രയോജനമാകുന്ന രീതിയിൽ ലഭിക്കുന്നില്ലെന്നാണു കർഷകരുടെ ആക്ഷേപം. പരാതികളും സമരങ്ങളും പലകുറി ഉണ്ടായെങ്കിലും തോട് നവീകരണത്തിനു വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും അവർ പറഞ്ഞു.കണ്ടങ്ങളിൽ നിന്നും വെള്ളം ഒഴുക്കി കളയാൻ 16 കോൺക്രീറ്റ് പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. 60,000 രൂപയാണു ചെലവ്.

3 മാസം മുൻപു മുണ്ടകൻ കൃഷിക്കു വെള്ളം കണ്ടെത്താനും 200 മീറ്റർ തോട് ആഴം കൂട്ടിയിരുന്നു.കർഷകർ ചേർന്നു പിരിവെടുത്താണ് ഇതിനുള്ള പണം കണ്ടെത്തുന്നത്.സംഭരണ ശേഷിയും ഒഴുക്കും കുറഞ്ഞ തോടുകളാണു കടവല്ലൂരിലെ നെല്ല് കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നം. മണ്ണും ചെളിയും നിറഞ്ഞ് ആഴം കുറഞ്ഞ തോടുകൾ വേനൽക്കാലം തുടങ്ങുമ്പോഴേക്കും വറ്റി വരളും. ഇതേത്തുടർന്നുണ്ടാകുന്ന വരൾച്ച ഒട്ടേറെ തവണ കൃഷിനാശത്തിനു കാരണമായിട്ടുണ്ട്.മഴവെള്ളം ഒഴുകി പോകാത്തതിനാൽ ഉണ്ടാകുന്ന വെള്ളക്കെട്ടാണു വർഷക്കാലത്ത് കൃഷിനാശത്തിനു കാരണമാകുന്നത്.പദ്ധതികളുടെ പേരിൽ ഒട്ടേറെ പണം സർക്കാർ ചെലവഴിക്കുന്നുണ്ടെങ്കിലും കൃഷിക്കു പ്രയോജനമാകുന്ന രീതിയിൽ ലഭിക്കുന്നില്ലെന്നാണു കർഷകരുടെ ആക്ഷേപം. പരാതികളും സമരങ്ങളും പലകുറി ഉണ്ടായെങ്കിലും തോട് നവീകരണത്തിനു വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും അവർ പറഞ്ഞു.