29 March 2024 Friday

വെടിക്കെട്ട് പുരയ്ക്ക് സമീപം സ്വന്തം നിലയ്ക്ക് വെടിക്കെട്ട് നടത്തി, അറസ്റ്റ്

ckmnews

തൃശ്ശൂര്‍: വടക്കുംനാഥ ക്ഷേത്ര   മൈതാനത്ത്  മദ്യലഹരിയിൽ ചൈനീസ് പടക്കം പൊട്ടിച്ച മൂന്നുപേരെ പൊലീസ് പിടികൂടി. തിരുവമ്പാടി ദേവസ്വത്തിന്‍റെ വെടിക്കെട്ട് പുരയ്ക്ക് സമീപം രാത്രി എട്ടരയോടെയായിരുന്നു സംഭവം. കോട്ടയം സ്വദേശികളായ അജി , ഷിജാബ്, തൃശ്ശൂര്‍ എൽത്തുരുത്ത് സ്വദേശി നവീൻ എന്നിവരാണ് അറസ്റ്റിലായത്. യുവാക്കളുടെ കാറിൽ നിന്ന് പടക്കങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. 


വെള്ളിയാഴ്ച രാത്രി 9.20-ന് മഫ്തിയിൽ നടക്കാനിറങ്ങിയ അസിസ്റ്റന്റ് കമ്മിഷണർ വികെ രാജുവിന്റെ ശ്രദ്ധയിൽപെട്ടതാണ് വൻദുരന്തം വഴിമാറാൻ കാരണമായത്.  തൃശ്ശൂർപൂരം വെടിക്കെട്ട് മഴ കാരണം മാറ്റിവെച്ചതിനാൽ തേക്കിൻകാട് മൈതാനത്ത് ചൈനീസ് പടക്കങ്ങൾ പൊട്ടിക്കുകയായിരുന്നു ഇവർ. വെടിക്കെട്ട് മാറ്റ് വച്ച സാഹചര്യത്തിൽ സാമഗ്രികളെല്ലാം അവിടെ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.