20 April 2024 Saturday

പ്രചാരണം അടിസ്ഥാന രഹിതം; സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

ckmnews

സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ശമ്പളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാന രഹിതം. പച്ചവാതകത്തിന് സംസ്ഥാന സർക്കാർ നികുതി ഈടാക്കുന്നില്ല. 300 രൂപ നികുതയായി സർക്കാരിന് കിട്ടുന്നു എന്നത് തെറ്റായ പ്രചാരണമാണ്. പരമാവധി 14 കിലോ സിലിണ്ടറിന് 600 രൂപയെ ഈടാക്കാനാകൂ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഈ ദുഷ്പ്രചരണം. കേന്ദ്രമാണ് അമിതമായി വില കൂട്ടുന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.