24 April 2024 Wednesday

ശ്രീനിവാസൻ വധക്കേസ്: ആയുധങ്ങൾ എത്തിച്ച കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു

ckmnews

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൃത്യത്തിനായി ആയുധങ്ങൾ എത്തിച്ച കാർ പൊലീസ് കണ്ടെത്തി. പട്ടാമ്പി സ്വദേശി നാസറിൻ്റെ ഉടമസ്ഥതയിലുള്ള കാറാണ് കണ്ടെത്തിയത്. കൊലയാളികൾക്ക് ആയുധം എത്തിച്ചു നൽകിയത് ഈ കാറിൽ ആണ്. എന്നാൽ കാർ ഓടിച്ച ആളെ കണ്ടെത്താനായിട്ടില്ല.


ശ്രീനിവാസൻ കൊലക്കേസിൽ നേരത്തെ അറസ്റ്റിലായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ ജിഷാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. സഞ്ജിത് കൊലക്കേസിലും ജിഷാദിനെ പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ വിശദമായി ചോദ്യം ചെയ്ത ശേഷമാകും സ‍ഞ്ജിത് കൊലക്കേസിലെ അറസ്റ്റ് രേഖപ്പെടുത്തുക. എന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്