24 April 2024 Wednesday

എസ്.എ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു

ckmnews



പടിഞ്ഞാറങ്ങാടി:പറക്കുളം സലാഹുദ്ധീൻ അയൂബി ഇംഗ്ലീഷ് സ്കൂളിന് കിഴിൽ പുതുതായി തുടക്കം കുറിച്ച എസ്. എ ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശറഫുദ്ധീൻ കളത്തിൽ നിർവഹിച്ചു.ചടങ്ങിൽ പ്രമുഖ ഫ്രീസ്റ്റൈൽ ഫുട്ബോളറും യൂ.ആർ.എഫ് വേൾഡ് റെക്കോർഡിന് ഉടമയുമായ അഖിൽ റാസി ചങ്ങരംകുളം മുഖ്യാതിഥിയായി.അയ്യൂബി എഡ്യൂസിറ്റി പ്രസിഡണ്ട്‌ ഒറവിൽ ഹൈദർ മുസ്‌ലിയാർ, സെക്രട്ടറി അബ്ദുൽ കബീർ അഹ്സനി, സയ്യിദ് അബ്ബാസ് അലി തങ്ങൾ ചാലിശ്ശേരി, സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്‌റഫ്‌ കുമരനെല്ലൂർ, ഉനൈസ് സഖാഫി കൂടല്ലൂർ, അലി  അക്ബർ വിലായത്തി, സ്കൂളിലെ കായിക അധ്യാപകരായ ഷംഫിൽ പി എസ്, പി ടി അഷറഫ് വെള്ളാളൂർ തുടങ്ങിയവർ സംസാരിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആദ്യ ഘട്ട ക്യാമ്പിൽ മുപ്പത് വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.