23 April 2024 Tuesday

പ്ളസ്ടു പരീക്ഷ: ഇർശാദ് വിമൻസ് കോളേജിനു മികച്ച വിജയം.

ckmnews


ചങ്ങരംകുളം:  പ്ലസ് ടു പരീക്ഷയിൽ പന്താവൂർ ഇർശാദ് ഹാദിയ വിമൻസ് കോളേജിനു മികച്ച വിജയം. കോഴിക്കോട് മർകസിനു  കീഴിൽ പ്രവർത്തിക്കുന്ന ഹാദിയ കോളേജിലെ പ്രഥമ ബാച്ചാണ് ഉയർന്ന വിജയം നേടിയത്.  പ്രിൻസിപ്പൽ അഹമ്മദ് ബാഖവിയുടെ നേതൃത്വത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. വിദ്യാർഥികളെയും അധ്യാപകരെയും പ്രസിഡണ്ട് കെ സിദ്ദിഖ് മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയുടെ ഓൺലൈൻ യോഗം അഭിനന്ദിച്ചു.