23 April 2024 Tuesday

പോക്സോ കേസ്; ഒളിവിലായിരുന്ന റിട്ട. അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

ckmnews

മലപ്പുറം: പോക്സോ കേസിൽ മലപ്പുറം  സ്കൂളിലെ റിട്ട. അധ്യാപകൻ കെ വി ശശികുമാർ പൊലീസ് കസ്റ്റഡിയിൽ. പീഡനക്കേസിൽ  പ്രതിയായതോടെ ഒളിവിലായിരുന്നു മലപ്പുറത്തെ മുൻ നഗരാസഭാംഗം കൂടിയായ കെ വി ശശികുമാർ. മലപ്പുറത്തെ സ്കൂളിൽ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സിപിഎം  നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയ‍‍ർന്നത്. 50ലധികം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.


ആറാം ക്ലാസുകാരിയിരിക്കെ തന്‍റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായി കാണിച്ച്  പെൺകുട്ടി നൽകിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാർ ഒളിവിൽ പോയത്.