28 March 2024 Thursday

സംസ്ഥാനത്തെ സ്വർണവില പവന് 600 രൂപ കുറഞ്ഞു:പവന് 37160

ckmnews


സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.ഒരു ഗ്രാമിനു 75 രൂപയും ഒരു പവനു 600 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാമിനു 4645 രൂപയും ഒരു പവനു 37,160 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4720 രൂപയും ഒരു പവന് 37760 രൂപയുമാണ് ഇന്നലത്തെ വില.രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.കേരളത്തിൽ വെള്ളി വിലയിൽ നേരിയ കുറവ്. ഒരു ഗ്രാമിന് 58.70, എട്ട് ഗ്രാമിന് 469.60 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെയിത് യഥാക്രമം 65, 520 എന്നിങ്ങനെയായിരുന്നു