18 April 2024 Thursday

അമ്മമാർക്കായി സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ  എ.എച്ച്. എം.ജി.എച്ച്.എസ്. എസ് കോക്കൂരിൽ അമ്മമാർക്കായി സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടി  സംഘടിപ്പിച്ചു.അഞ്ചു സെഷനുകൾ ഉൾപ്പെട്ട ക്ലാസിൽ സ്മാർട്ട് ഫോൺ ഇന്റർനെറ്റ് ഇവയുടെ സുരക്ഷിത ഉപയോഗം,പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തൽ ,ഫോണിലെ ഒടിപി,പിൻ  ഇവയുടെ പ്രാധാന്യം,വ്യാജവാർത്തകളെ കണ്ടെത്താനും തരിച്ചറിയാനും പരിശോധിക്കുവാനും പ്രാപ്തരാക്കൽ,സൈബർ ആക്രമണങ്ങൾ ഓൺലൈൻ പണമിടപാടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,ഇന്റർനെറ്റ് അനന്തസാധ്യതകളിലേക്കുള്ള ലോകം എന്നിങ്ങനെയുള്ള വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ക്ലാസ്. ലിറ്റിൽ കൈറ്റ്സ് അഗങ്ങളായ അംന എം.എ,  നാജിയ ഹക്കീം, ഹിഷാം , മുഹമ്മദ്‌ സിനാൻ, ഉനൈസ്,  നിഹാല, ഷിബില, അപർണ ,  ഷൽബിയ  എന്നിവരാണ് ക്ലാസുകൾ എടുത്തത്.കൈറ്റ് മിസ്ട്രസ് ഷൈനി ടീച്ചർ ക്ലാസ് ക്രോഡീകരണം നടത്തി.ലിറ്റിൽ കൈറ്റ്സ് അംഗം അംന സ്വാഗതം പറയുകയും സ്കൂൾ എസ്ഐടിസി സരള

ടീച്ചർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ കൈറ്റ് മിസ്ട്രസ് രേഖ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.ക്ലാസുകൾ കുട്ടികൾ കൈകാര്യം ചെയ്തത് വളരെ ആകർഷകമായി.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും  സന്നിഹിതരായിരുന്നു.