25 April 2024 Thursday

വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് നിർമാണം ജൂണിൽ ആരംഭിക്കും:എംഎൽഎ

ckmnews


എരമംഗലം:വെളിയംകോട്  ലോക്ക് കം ബ്രിഡ്ജ്നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായി  ജനപ്രതിനിധികൾക്കും

ഉന്നത ഉദ്യോഗസ്ഥർക്കും ഒപ്പം നിർദിഷ്ട പദ്ധതി പ്രദേശം പി. നന്ദകുമാർ എം.എൽ.എ യുടെ നേതൃത്വത്തിൽ സന്ദർശിച്ചു.കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എസ് ബിൽഡേഴ്‌സ് എന്ന കമ്പനിയാണ് നിർമാണ ചുമതല നിർവ്വഹിക്കുന്നത്.43.97 കോടി രൂപാ ചെലവിൽ

സമയബന്ധിതമായി പണി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നന്ദകുമാർ എംഎൽഎ പറഞ്ഞു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്

പ്രസിഡന്റ് അഡ്വക്കറ്റ് ഇ. സിന്ധു ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ

അജയൻ,താജുന്നീസ,ഇറിഗേഷൻ എ.എക്‌സ്.ഇ സുരേഷ്,എ.ഇ മുനീർ,എം.എസ് ബിൽഡേഴ്‌സ് എം.ഡി

ഹക്കീം കാസർഗോഡ്,മാനേജർ ജലീൽ,സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വക്കറ്റ് പി.കെ.ഖലീമുദ്ധീൻ,സിപിഎം നേതാക്കളായ ഇ.ജി നരേന്ദ്രൻ,എൻ.കെ.ഹുസൈൻ,സുനിൽ കാരാട്ടേയിൽ, വി.വി. സുരേഷ്,തേജസ് കെ ജയൻ,സുനിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു .