20 April 2024 Saturday

കോവിഡ്- 19 ബോധവൽക്കരണം;ശിൽപ്പം സ്ഥാപിച്ച് കടവല്ലൂരിലെ ആരോഗ്യ പ്രവർത്തകർ.

ckmnews

കോവിഡ്- 19 ബോധവൽക്കരണം;ശിൽപ്പം സ്ഥാപിച്ച് കടവല്ലൂരിലെ ആരോഗ്യ പ്രവർത്തകർ.


പെരുമ്പിലാവ്:കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ് മാസ്ക് ധരിക്കാൻ ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായ് ശിൽപ്പം സ്ഥാപിച്ച്  ആരോഗ്യപ്രവർത്തകർ,

കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ്

മാസ്ക് ധരിക്കുന്നതിന്റെയും കൈകഴുകുന്നതിന്റെയും പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന്റെ  ഭാഗമായിട്ടാണ് ശില്പം സ്ഥാപിച്ചിട്ട് ഉള്ളത്.അക്കിക്കാവ് - പഴഞ്ഞി  റോഡിലാണ് ശില്പം സ്ഥാപിച്ചിട്ട് ഉള്ളത്,  കടവല്ലൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി ശോഭന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു,

ഗഫൂർ അഭിനയയാണ് ശില്പം നിർമ്മിച്ചത്.ചടങ്ങിൽ കടവല്ലൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജിത, മെഡിക്കൽ ഓഫീസർ ഡോ: എൻ അഭിലാഷ്, ഉണ്ണികൃഷ്ണൻ, റോബിൻ, രഞ്ജിത്ത്, സഫ്ന തുടങ്ങിയവർ പങ്കെടുത്തു.