20 April 2024 Saturday

രാജ്യത്തിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കാൻ കോൺഗ്രസിന് മാത്രമെ കഴിയൂ:രമ്യ ഹരിദാസ് എംപി

ckmnews

രാജ്യത്തിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കാൻ കോൺഗ്രസിന് മാത്രമെ കഴിയൂ:രമ്യ ഹരിദാസ് എംപി


ചങ്ങരംകുളം:രാജ്യത്തിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കാൻ കോൺഗ്രസിന് മാത്രമെ കഴിയൂ എന്നും ബിജെപി വളർന്നാലും കോൺഗ്രസ് വളരുത് എന്നാണ് സിപിഎം ആഗ്രഹിക്കുന്നത് എന്നും ആലത്തൂർ എംപി രമ്യ ഹരിദാസ് പറഞ്ഞു.ആലംകോട് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ്  ഉപതിരഞ്ഞെടുപ്പ് യു ഡി എഫ്  

 സ്ഥാനാർത്ഥി ശശിയുടെ കുടുംബ യോഗത്തില്‍   പ്രസംഗിക്കുകയായിരുന്നു രമ്യ ഹരിദാസ്.സർക്കാർ  ജോലിക്കാര്‍ പോലും പട്ടിണിയിലാവുന്ന സാഹചര്യമാണ് കേരളത്തിലുളളതെന്നും തൃക്കാകര ഉപതെരഞ്ഞെടുപ്പ് വരെ ശമ്പളം മുടങ്ങാതിരിക്കാനുളള ശ്രമത്തിലാണ് സർക്കാർ എന്നും ഈ സാഹചര്യത്തിലാണ് ആര്‍ക്കും വേണ്ടാത്ത കെറെയിലിന്‍റെ കുറ്റിയിടലിന് കോടികള്‍ ചിലവാക്കുന്നതെന്നും രമ്യ ഹരിദാസ് കൂറ്റപ്പെടുത്തി.മെയ് 17ന് നടക്കുന്ന ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പില്‍ സർക്കാരിന്റെ പരാജയം പ്രതിഫലിക്കണമെന്നും  യുഡിഎഫ് സ്ഥാനാർത്ഥി ശശിയെ വിജയിപ്പിക്കണമെന്നും ഞാറക്കുന്ന് നടന്ന കുടുംബയോഗത്തിൽ  എം.പി.വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.സിദ്ദീഖ് പന്താവൂർ, പി ടി കാദർ, പി പി യൂസഫലി  ഷാനവാസ് വട്ടത്തൂർ, അബ്ദുസ്സലാം, ഖദീജ മുത്തേടം, റീസ പ്രകാശ് , അംബിക ടീച്ചർ , ആയിഷ, സുബൈർ,  ജലീൽ,  ഇഖ്ബാൽ ,ഫാറൂക്ക്,  സിയാദ്, അൻവർ, ബഷീർ മൗലവി, ഷറഫു എന്നിവർ സംസാരിച്ചു.