19 April 2024 Friday

മയ്യിത്ത് സംസ്ക്കരണ പ്രവർത്തകരുടെ സ്നേഹ സംഗമം നടത്തി

ckmnews

മയ്യിത്ത് സംസ്ക്കരണ പ്രവർത്തകരുടെ സ്നേഹ സംഗമം നടത്തി


എടപ്പാൾ : എസ് വൈ എസ് എടപ്പാൾ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിത്ത് സംസ്ക്കരണ പ്രവർത്തകരുടെ സ്നേഹ സംഗമം നടത്തി. അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി സാമൂഹിക ബാധ്യത നിർവ്വഹിക്കുന്ന പ്രവർത്തകരുടെ അനുഭവങ്ങൾ പങ്ക് വെക്കലും പഠന ക്ലാസും ചർച്ചയും നടന്നു.എടപ്പാൾ യൂത്ത് സ്ക്വയറിൽ നടന്ന സംഗമം സോൺ ജനറൽ സെക്രട്ടറി പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു. സാന്ത്വനം പ്രസിഡണ്ട് കെ എ ഗഫൂർ അഹ്സനി ആധ്യക്ഷത വഹിച്ചു കെ പി ഉമർ സഖാഫി പഠന ക്ലാസിന് നേതൃത്വം നൽകി റഫീഖ് പെരുമുക്ക് ,അബ്ദുറഹ്മാൻ സഅദി പ്രസംഗിച്ചു.