09 December 2022 Friday

കൊല്ലത്ത് കിണറിടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനായില്ല, മൃതദേഹം പുറത്തെടുത്തു

ckmnews

കൊല്ലം: കൊട്ടിയം തഴുത്തലയില്‍ കിണറിന്‍റെ അറ്റകുറ്റ പണിക്കിടയില്‍ മണ്ണ് ഇടിഞ്ഞ് കുടുങ്ങിയ ആൾ മരണപ്പെട്ടു. മുട്ടക്കാവ് സ്വദേശി സുധീറാണ് അപകടത്തില്‍പ്പെട്ടത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് സുധീറിൻ്റെ മൃതദേഹം പുറത്തെടുക്കാനായത്. 


ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പുഞ്ചിരിച്ചിറ വയലിന് സമീപം  ബെന്‍സിലിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിലാണ് അപകടം നടന്നത്. അറുപത് അടി താഴ്ചയുള്ള കിണറിന്‍റെ ആഴം കൂട്ടുന്നതിന് വേണ്ടി കോൺക്രീറ്റ് റിങ്ങുകള്‍ ഇറക്കുന്നതിന് ഇടയിലായിരുന്നു മണ്ണ് ഇടിഞ്ഞ് വീണത്. ഏറ്റവും താഴത്തെ റിംഗ് പൊളിഞ്ഞു വീണതിനെ തുടര്‍ന്ന് രക്ഷപ്പെടാൻ ശ്രമിച്ച സുധീറിൻ്റെ ദേഹത്തേക്ക് രണ്ടാമത്തേയും മൂന്നാമത്തേയും റിംഗുകൾ പൊടുന്നനെ പൊളിഞ്ഞു വീഴുകയായിരുന്നു.

ckmnews