20 April 2024 Saturday

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം

ckmnews



എടപ്പാൾ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കോലമ്പ് തിരുത്തുമ്മലിൽ വെച്ച് എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സി.വി.സുബൈദ നിർവ്വഹിച്ചു. 12-ാം വാർഡ് മെമ്പർ കുമാരൻ. എ. അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വിനയൻ.എം.വി. സ്വാഗതം പറഞ്ഞു. 13-ാം വാർഡ് മെമ്പർ സി.വി. ദേവദാസ്, അഡ്വ. അബ്ദുറഹിമാൻ , ദ്വാരക നാഥൻ, ഇബ്രാഹിം തലമുണ്ട തുടങ്ങിയവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.