23 April 2024 Tuesday

ഈ മാസത്തെ കുറഞ്ഞ വിലയിൽ നിന്ന് സ്വർണവില ഉയർന്നു; പവന് 360 രൂപ കൂടി

ckmnews


സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറ‍ഞ്ഞ വിലയിലായിരുന്നു സ്വർണം. ഇന്ന് പവന് 360 രൂപയാണ് പവന് കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവന് 37,760 രൂപയും ഗ്രാമിന് 4720 രൂപയുമാണ് വില. ഇന്നലെ പവന് 37,400 രൂപയും ഗ്രാമിന് 4675 രൂപയുമായിരുന്നു വില. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ചയും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്.

തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച വർധിച്ചത്.