19 April 2024 Friday

ചിത്രരചനയിലെ മറ്റൊരു വിസ്മയം ടൈപ്പ്റൈറ്ററിൽ വരച്ച ചിത്രം നിധി പോലെ സൂക്ഷിച്ച് മൂക്കുതല സ്വദേശി ചന്ദ്രൻ നായർ

ckmnews

ചിത്രരചനയിലെ മറ്റൊരു വിസ്മയം


ടൈപ്പ്റൈറ്ററിൽ വരച്ച ചിത്രം നിധി പോലെ സൂക്ഷിച്ച് മൂക്കുതല സ്വദേശി ചന്ദ്രൻ നായർ

  

ചങ്ങരംകുളം:ടൈപ്പ്റൈറ്റർ ഉപയോഗിച്ച് ആദ്യമായി  ചിത്രം വരച്ച ചങ്ങരംകുളത്തുകാരനായ മൂക്കുതല സ്വദേശി ചന്ദ്രൻ നായർ മായാതെ സൂക്ഷിക്കുകയാണ് തന്റെ രചനകൾ.യൗവന കാലത്ത് ടൈപ്പ് റേറ്റിൽ പരിശീലനം പൂർത്തിയാക്കിയ ചന്ദ്രൻ  ഒഴിവുസമയങ്ങളിൽ  സ്വയം പരിശീലിച്ച എടുത്തതാണ്  ടൈപ്പ് റേറ്റിലുള്ള ചിത്രരചന. ആദ്യമായി  ടൈപ്പ് ചെയ്തത്  ലെനിനിന്റെ ചിത്രമായിരുന്നു.നെഹ്റുവിന്റെയും പുലി കൂട്ടത്തിന്റെയും ചിത്രങ്ങൾ സമയം ചെലവഴിച്ച്  തയ്യാറാക്കി എടുത്തതാകെട്ട ഏറെ പ്രശംസ പിടിച്ചുപറ്റി.ഒരുമാസത്തോളം പണിപ്പെട്ടാണ് ചിത്രം തയ്യാറാക്കിയത്.ചത്തീസ്ഗഡിൽ സ്വകാര്യ സ്ഥാപനത്തിൽ  സ്റ്റാനോഗ്രാഫർ ആയി

ജോലി ചെയ്തു വരുന്ന സമയത്ത്   സ്ഥാപനത്തിന്റെ മാഗസിനിലും ചിത്രം സ്ഥാനംപിടിച്ചു. ഇത് നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റാൻ ഇടയാക്കി.പലരും ചിത്രങ്ങൾ ആവശ്യപ്പെട്ടതോടെ  തയ്യാറാക്കി കൊടുത്തു.തമിഴ്നാട്ടിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ  ഇൻസ്റ്റിറ്റ്യൂട്ടിലും  അദ്ദേഹം വരച്ചിട്ട ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.കമ്പ്യൂട്ടർ യുഗമാ യതോടെ  ടൈപ്പ്റൈറ്റർ ഉപേക്ഷിച്ചതോടെ

 പുതിയ ചിത്രങ്ങൾ വരയ്ക്കാൻ ഉള്ള ശ്രമങ്ങൾ ഇദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു.പഴയകാല ഓർമ്മകൾ പങ്കുവച്ച് വിശ്രമ ജീവിതം നയിക്കുന്ന  ചന്ദ്രൻ നായർ നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് ഇന്നും പഴയകാല

 കലാവിരുതുകൾ.