24 April 2024 Wednesday

തുടര്‍ച്ചയായി പതിമൂന്നാം തവണയും നൂറ് മേനി കൊയ്ത് ഐഡിയല്‍ തവനൂര്‍ 1200ല്‍ 1200 നേടി അഭിമാനമായി ലുബ്ന ബഷീര്‍

ckmnews

തവനൂർ: പൊന്നാനി താലൂക്കിൽ അഭിമാനമായി കടകശ്ശേരി  ഐഡിയൽ സ്‌കൂൾ തവനൂർ ,199 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി നൂറു ശതമാനം വിജയം . അതിൽ ഫുൾ A + 45 എണ്ണവും ,അഭിമാനമായി ലുബ്‌ന ബഷീറും 1200 ൽ 1200  ഈ വർഷത്തെ ഹയർ സെക്കണ്ടറി പ്ലസ് റ്റു പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ പരീക്ഷ എഴുതിയ 199 വിദ്യാർത്ഥികളും ഉയർന്ന മാർക്ക് നേടി 100% വിജയം വരിച്ച് കടകശ്ശേരിഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ തുടർച്ചയായ പതിമൂന്നാം തവണയും ചരിത്രം കുറിച്ചു.

പരീക്ഷ എഴുതിയ 199 വിദ്യാർത്ഥികളിൽ എല്ലാരും വിജയിക്കുകയും 45 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടുകയും ചെയ്തതു വഴി മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും തിളക്കമാർന്ന വിജയമാണ് ഐഡിയൽ കൈവരിച്ചിരിക്കുന്നത്


45വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോൾ 26 കുട്ടികൾ അഞ്ച് വിഷയങ്ങളിൽ എ പ്ലസിന് അർഹരായി.


ഇതിൽ ലുബ്ന ബഷീറിന് 1200 ൽ 1200 മാർക്കും നേടാനായതും എട്ട് പേർക്ക് 600ൽ 600 മാർക്കും ലഭിച്ചതും കാമ്പസിനും വിദ്യാർത്ഥികൾക്കും ഇരട്ടി മധുരമായി .

കലാ-കായിക ശാസ്ത്ര മേഖലകളിലെ പോലെ തന്നെ പഠനകാര്യങ്ങളിലും ഐഡിയൽ മുന്നേറിക്കൊണ്ടിരിക്കുന്നത് വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെയും കഴിവുറ്റ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സമർപ്പണത്തിന്റെയും രക്ഷിതാക്കളുടെ ആത്മാർത്ഥമായ പിന്തുണയുടെയും ഫലമാണെന്ന് ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവുഹാജിയും സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങളും മാനേജർ മജീദ് ഐഡിയലും ഓൺലൈൻ സന്ദേശത്തിൽ പറഞ്ഞു


തിളക്കമാർന്ന വിജയത്തോടൊപ്പം രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന വിദ്യാർത്ഥിസമൂഹത്തെ നിർമിച്ചെടുക്കുന്നതിൽ പ്രശംസനീയമായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ പ്രിൻസിപ്പൽ  പ്രവീണ രാജ,  മറ്റു അധ്യാപകർ, അനദ്ധ്യാപകജീവനക്കാർ വിദ്യാർത്ഥികൾ തുടങ്ങി എല്ലാവരേയും ഐഡിയൽ ട്രസ്റ്റ് ഭാരവാഹികൾ അഭിനന്ദിച്ചു.