25 April 2024 Thursday

ചാലിശ്ശേരി പഞ്ചായത്ത്‌ കൃഷിഭവൻ വിളംബരയാത്രയും, കാർഷിക പ്രദർശനവും നടത്തി

ckmnews

 സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചാലിശ്ശേരി പഞ്ചായത്തിൽ പഞ്ചായത്ത് തല  വിളംബര പദയാത്രയും കാർഷിക പ്രദർശനവും നടന്നു.


പദയാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അധ്യക്ഷത വഹിച്ചു.


കാർഷിക പ്രദർശനത്തിന്റെ ഉദ്ഘാടനം മുതിർന്ന കർഷകനായ അബ്ദുൽ ഖാദർ കരുനാത്ത് തേക്കെതിലും, പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യയും,ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണിയും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാഹിറ ഖാദറും ചേർന്ന് നിർവഹിച്ചു.


 വികസന സ്ഥിരംസമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, പഞ്ചായത്ത്‌ അംഗം പി.വി.രജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.മറ്റ് പഞ്ചായത്ത്‌ അംഗങ്ങൾ,കൃഷി ഓഫീസർ അജിത് കൃഷ്ണ,അസിസ്റ്റന്റ് കൃഷി ഓഫീസർ സി.പി.മനോജ്‌,കൃഷി അസിസ്റ്റന്റുമാരായ അനിൽ,ലിംലി,സീന, രമ്യ,മഹേഷ്‌,കൃഷിഭവൻ ജീവനക്കാരായ രാമചന്ദ്രൻ,സിന്ധു, അമ്മിണി,പത്മാവതി,പഞ്ചായത്ത്‌ ജീവനക്കാർ,പാടശേഖര സമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അംഗനവാടി ജീവനക്കാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുത്തു.


വിളംബര യാത്ര കഴിഞ്ഞെത്തിയവർക്ക്,പുരാതന കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും, ശേഷം കപ്പയും,ചമ്മന്തിയും,ചുക്കുകാപ്പിയും വിതരണവും നടന്നു.