23 April 2024 Tuesday

ക്വോറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ പൊതികളില്‍ പുകയില ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതായി പരാതി

ckmnews

ക്വോറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ പൊതികളില്‍ പുകയില ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതായി പരാതി


എടപ്പാൾ:ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുന്ന പ്രവാസിക്ക് നൽകാനായി സുഹൃത്ത് സമ്മാനിച്ച കേക്ക് പൂച്ച കടിച്ചു തുറന്നപ്പോൾ കണ്ടത് ഒളിപ്പിച്ചു വച്ച പുകയില ഉൽപന്നം.നടുവട്ടം ശ്രീവത്സം ആശുപത്രിയിലെ ക്വാറന്റീൻ കേന്ദ്രത്തിലാണ് സംഭവം.ഇവിടെ കഴിയുന്ന പ്രവാസിക്ക് നൽകാനായാണ് സുഹൃത്ത് കേക്കും ബേക്കറി ഉൽപന്നങ്ങളും ചുമതലയിലുണ്ടായിരുന്ന അധ്യാപകരെയാണ് ഏൽപിച്ചത്. ഇതിനിടെ കേക്കിൽ പൂച്ച കടിച്ചു. കേക്ക് ഒഴിവാക്കി ബിസ്കറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ യുവാവിന് കൈമാറി.പുതിയ കേക്ക് വാങ്ങി നൽകാമെന്ന ഉദ്ദേശത്തിൽ ഇത് നാളെ നൽകാമെന്നും അറിയിച്ചു. കേക്ക് പൂച്ചയ്ക്ക് തന്നെ നൽകാനായി മുറിച്ചപ്പോഴാണ് ഉള്ളിൽ പുകയില ഉൽപന്നങ്ങളുടെ പാക്കറ്റ് കണ്ടെടുത്തത്. യുവാവിനെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. കഴിഞ്ഞ ദിവസം ചങ്ങരംകുളത്തെ ആശുപത്രിയിലെ ക്വാറന്റീൻ കേന്ദ്രത്തിലും സമാന സംഭവം നടന്നു. ഇവിടെ ക്വാറന്റീനിൽ കഴിയുന്നയാൾക്ക് നൽകാനായി നൽകിയ ബ്രഡിൽ പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയിരുന്നു.