25 April 2024 Thursday

കനത്ത മഴയും കാറ്റും ; കേരള - ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

ckmnews

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . 30 മുതൽ 40 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട് . ന്യൂനമർദത്തിന്റേയും കാറ്റിന്റേയും പശ്ചാത്തലത്തിൽ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട് . അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് തെക്കൻ , മധ്യ കേരളത്തിൽ കനത്ത മഴ പെയ്യുന്നത് . പത്തനംതിട്ട , ഇടുക്കി , കോട്ടയം , എറണാകുളം , തൃശൂർ , മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂർ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്ന് ഇന്നലെ രാത്രി മുന്നറിയിപ്പ് നൽകിയിരുന്നു . ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് .