19 April 2024 Friday

കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത ശമ്പളം വീണ്ടും വർധിക്കും

ckmnews

ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം  വീണ്ടും വർധിക്കുന്നു. ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്തയിൽ  നാല് ശതമാനത്തോളം വർധിപ്പിക്കാനാണ് തീരുമാനം. രാജ്യത്തെ ചില്ലറ വ്യാപാര രം​ഗത്തെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ് സമിതി യോ​ഗത്തിലാണ് ഡിഎ വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.