25 April 2024 Thursday

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ജല നടത്തം സംഘടിപ്പിച്ചു

ckmnews

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ജല നടത്തം സംഘടിപ്പിച്ചു


എരമംഗലം:തെളിനീരൊഴുകും നവകേരളത്തിൻ്റെ  ഭാഗമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്   പാലാഞ്ചിറ പുല്ലാമ്പി തോടിൻ്റെ  ഓരംചേർന്ന് ജല നടത്തം സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്തിലെ  ജലാശയങ്ങളാൽ  സമ്പന്നമായ തോടുകൾ നീർച്ചാലുകൾ കുളങ്ങൾ  മറ്റ്  ജലസ്രോതസ്സുകൾ എന്നിവ മാലിന്യ  വിമുക്തമാക്കി സംരക്ഷിക്കുന്നതിനാവശ്യമായ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൻ്റെ  രണ്ടാം ഘട്ട  പ്രവർത്തനത്തിൻ്റെ  ഭാഗമായാണ് ജല നടത്തം സംഘടിപ്പിച്ചത്.പെരുമുടിശ്ശേരിയിൽ  ചേർന്ന ജല നടത്ത യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു   ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത്  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്  മെമ്പർ എ..കെ സുബൈർ മുഖ്യ പ്രഭാഷണം നടത്തി.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ  മജീദ് പാടിയോടത്ത് സെയ്ത് പുഴക്കര ബ്ലോക്ക് മെമ്പർ പി. അജയൻ സെക്രട്ടറി  

കെ. കെ. രാജൻ വാർഡ് മെമ്പർ പി. പ്രിയ ഗ്രാമ പഞ്ചായത്ത് അംഗം ,ഷരീഫ മുഹമ്മദ്  എൽ എസ്. ജി. ഡി. എഞ്ചിനീയർ ഷാജഹാൻ അസിസ്റ്റൻ്റ് സെക്രട്ടറി ,ടി. കവിത എച്ച് .ഐ .ജോയ്  ജോൺ , ഹരിത  കേരളം ജില്ലാ റിസോഴ്സ് പേഴ്സൺ  കെ.പി. രാജൻ കില ഫാക്കൽറ്റി  പി.അശോകൻ ,തൊഴിലുറപ്പ്  എഞ്ചിനീയർ  പ്രഷീന , വിവിധ സംഘടനകളെ  പ്രതിനിധീകരിച്ച് പി.രാജാറാം സി.കെ.പ്രഭാകരൻ ,കെ .വി. പ്രഭാകരൻ കെ.ജയപ്രകാശ്,കെ.  കുമാരൻ , പി. വി. മുഹമ്മദ് പി. സരസ്വതി , സുരേഷ് പാട്ടത്തിൽ  തുടങ്ങിയവർ സംസാരിച്ചു.ഗ്രാമ പഞ്ചായത്ത്  അംഗങ്ങളായ  റമീന ഇസ്മയിൽ വേലായുധൻ  പി.വേണുഗോപാൽ ,സുമിത രതീഷ് . തുടങ്ങിയവർ നേതൃത്വം നല്കി.