23 March 2023 Thursday

കണ്ണൂർ ഇരിട്ടിയിൽ മധ്യവയസ്കന് എയർ ഗണ്ണിൽ നിന്നും വെടിയേറ്റു

ckmnews

കണ്ണൂർ ഇരിട്ടിയിൽ മധ്യവയസ്കന് എയർ ഗണ്ണിൽ നിന്നും വെടിയേറ്റു. അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ഒരാള്‍ക്ക് വെടിയേറ്റത്. ചരൾ കുറ്റിക്കാട്ട് സ്വദേശി തങ്കച്ചനാണ് വെടിയേറ്റത്. 

അയല്‍വാസിയായ കൂറ്റനാല്‍ സണ്ണി പോലീസ് കസ്റ്റഡിയില്‍. എയര്‍ഗണ്ണുകൊണ്ടാണ് വെടിവച്ചത്. നെഞ്ചിന് വെടിയേറ്റ തങ്കച്ചന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.