28 March 2024 Thursday

ചാഞ്ചാട്ടം തുടരുന്നു;സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

ckmnews

ചാഞ്ചാട്ടം തുടരുന്നു;സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു


തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ  ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4710 രൂപയും പവന് 37,680 രൂപയുമായി. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച സ്വർണവില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച വർധിച്ചത്. ഗ്രാമിന് 4750 രൂപയും പവന് 38,000 രൂപയുമായിരുന്നു തിങ്കളാഴ്ചത്തെ വില.മെയ് നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 37,600 രൂപയായിരുന്നു.ഞായറാഴ്ച സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.ശനിയാഴ്ച പവന് 240 രൂപ വർധിച്ചിരുന്നു.വെള്ളിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു.