24 April 2024 Wednesday

പൊതുമേഖലാ സ്ഥാപനങ്ങളുടെ കമ്പോളവത്കരണവും തൊഴിൽ സാധ്യതകളുടെ മങ്ങലും" സെമിനാർ സംഘടിപ്പിച്ചു

ckmnews

പൊതുമേഖലാ സ്ഥാപനങ്ങളുടെ കമ്പോളവത്കരണവും തൊഴിൽ സാധ്യതകളുടെ മങ്ങലും" സെമിനാർ സംഘടിപ്പിച്ചു


എടപ്പാൾ: എസ് എഫ് ഐ സംസ്ഥാന സമേളനത്തിന്റെ ഭാഗമായി "പൊതുമേഖലാ സ്ഥാപനങ്ങളുടെ കമ്പോളവത്കരണവും തൊഴിൽ സാധ്യതകളുടെ മങ്ങലും" എന്ന വിഷയത്തിൽ  സെമിനാർ സംഘടിപ്പിച്ചു. എടപ്പാൾ 

ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടാൻപാടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ:പി.കെ ഖലീമുദ്ധീൻ  ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം വിനയ വി.ടി അധ്യക്ഷയായി. സി പി ഐ എം എടപ്പാൾ ലോക്കൽ സെക്രട്ടറി പി.പി. ബിജോയ്, എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ, എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറി സലാം തണ്ടലം, ഡി വൈ എഫ് ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.ജി. ശ്രീജിത്ത്, എസ് എഫ് ഐ ജില്ലാ ജോയിൻ സെക്രട്ടറി അഭിജിത്ത് എന്നിവർ സെമിനാറിൽ പങ്കെടുത്തു, ഏരിയ സെക്രട്ടറി ശ്യാം സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി റിഫാസ് നന്ദിയും പറഞ്ഞു.