19 April 2024 Friday

ഇന്ന് കർക്കിടകം ഒന്ന്

ckmnews

*ഇന്ന് കർക്കിടകം ഒന്ന്*

 വീടുകളിൽ ഇനി രാമായണ പാരായണത്തിന്റെ നാളുകൾ


എടപ്പാൾ: ഇന്ന് കർക്കിടകം ഒന്ന്. കർക്കിടകം പിറന്നതോടെ ഹൈന്ദവ വീടുകളിൽ ഇനി രാമായണ പാരായണങ്ങൾക്കൊണ്ട് മുഖരിതമാകും. കോവിഡ് മഹാമാരിയുടെ പഞ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം ഇല്ലാത്തതിനാൽ തന്നെ  ഇക്കുറി പല ക്ഷേത്രങ്ങളിലും  രാമായണ പാരായണം ഒഴിവാക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ അധികം പേരും വീടുകളിൽ തന്നെ ഇതിനായി സമയം ചിലവഴിക്കും. പ്രായമായവരും കുട്ടികളും 

അടങ്ങുന്നവരാണ് വീടുകളിലെ രാമായണ പാരായണത്തിലെ പ്രധാനികൾ. 

 കര്‍ക്കിടകമാസം മറ്റ് 11 മാസങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്റെ കടാക്ഷം ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേണ്ട മാസം.അതിജീവനത്തിനായി ശരീരത്തെ പാകപ്പെടുത്തേണ്ടത് കര്‍ക്കിടകത്തിലാണ്. കോരിച്ചൊരിയുന്ന മഴയില്‍ ശരീരത്തിന് പൂര്‍ണ വിശ്രമം. ഒപ്പം പ്രകൃതി ചികിത്സയും. കര്‍ക്കിടക ചികിത്സ, സുഖ ചികിത്സ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആയുര്‍വേദ ചികിത്സാരീതി ഇന്ന് കൂടുതല്‍ പ്രശസ്തവും വ്യാപകവുമാണ്. മത്സ്യ – മാംസാദികള്‍ വര്‍ജ്ജിച്ച്, പഥ്യം നോക്കി ശരീരത്തെ ശുദ്ധം വരുത്തുന്നു. ഉഴിച്ചിലും പിഴിച്ചിലും ധാരയുമൊക്കെ ഇതിന്റെ ഭാഗം.