25 March 2023 Saturday

ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യ; മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി

ckmnews

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. സിവിൽ പൊലീസ് ഓഫീസർ റെനിസിന്റെ ഭാര്യ നജ്‍ല, മകൻ ടിപ്പു സുൽത്താൻ (5), മകൾ മലാല എന്നിവരാണ് മരിച്ചത്. ഒന്നര വയസുകാരിയായ മകളെ വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയത്. അഞ്ച് വയസുകാരൻ മകനെ മുഖത്ത് തലയിണ അമർത്തിയും കൊലപ്പെടുത്തി. തുടർന്ന് നജ്‍ല കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു.