29 March 2024 Friday

തൃശ്ശൂര്‍ ഒരുങ്ങി; പൂരം ഇന്ന്

ckmnews

തൃശ്ശൂര്‍ ഒരുങ്ങി; പൂരം ഇന്ന്


തൃശ്ശൂർ: ആവേശമുയർത്തി ഒഴുകാൻ വെമ്പിനിൽക്കുകയാണ് തൃശ്ശൂർ പൂരം. ചൊവ്വാഴ്ച രാവിലെ മുതൽ ജനം വടക്കുന്നാഥന്റെ മണ്ണിലേക്ക് ഒഴുകിത്തുടങ്ങും. കൊമ്പൻ എറണാകുളം ശിവകുമാറിന്റെ പുറത്തേറിയെത്തിയ നെയ്തലക്കാവിലമ്മയാണ് പന്ത്രണ്ടരയോടെ ഗോപുരനട തുറന്നിട്ടത്.



പൂരത്തിന്റെ തലപ്പൊക്കങ്ങളായ ആനകളെല്ലാം മുന്നൊരുക്കത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് തേക്കിൻകാട്ടിൽ നിരന്നു. അലങ്കാരങ്ങളില്ലാത്ത കരിയഴകിന് മുന്നിൽ ആളുകൾ നിരന്നു. ആളൊഴുക്കായിരുന്നു തിങ്കളാഴ്ച നഗരത്തിന്റെ മുഖമുദ്ര.


ചൊവ്വാഴ്ച തേക്കിൻകാട്ടിലേക്ക് ആദ്യമെത്തുക ഘടകപൂരങ്ങളാണ്. തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും പിന്നീട് സിരകളെ ത്രസിപ്പിക്കും. മഴവില്ലഴകോടെയുള്ള കുടമാറ്റം വൈകീട്ട് ഏഴോടെ പൂർണമാകും. രാത്രിയെഴുന്നള്ളിപ്പുകൾ വേറിട്ട സൗന്ദര്യമൊരുക്കും. പിന്നെ വെടിക്കെട്ടും ഇതിനെല്ലാമായാണ് ഈ കാത്തിരിപ്പ്.



മാസങ്ങളുടെ പരിശ്രമങ്ങൾക്കൊടുവിൽ സജ്ജമായ വർണങ്ങളാണ് ചൊവ്വാഴ്ച പൂരമായി വിരിയാൻ ഒരുങ്ങുന്നത്. ആലവട്ടവും വെഞ്ചാമരവുമടക്കം നിരവധിയിതളുകൾ ഇതിനുണ്ട്. കോവിഡ് മുടക്കിയ രണ്ടുവർഷത്തെ ആഗ്രഹങ്ങളൊരുമിച്ച് നിറയ്ക്കാനൊരുങ്ങുകയാണ് തൃശ്ശിവപേരൂർ